- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോക്‌സോ കേസ് അതിജീവിതയുടെ ദുരൂഹ മരണം; യുവാവിനെ ചോദ്യം ചെയ്തു
കട്ടപ്പന: ഇരട്ടയാറിലെ പോക്‌സോ കേസ് അതിജീവിതയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് യുവാവിനെ കട്ടപ്പന പൊലീസ് ചോദ്യംചെയ്തു. മരിച്ച യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതിന്റെ സൈബർ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. താൻ മരിക്കാൻപോകുന്നു എന്നുപറഞ്ഞുകൊണ്ട് പെൺകുട്ടി യുവാവിന് വാട്സാപ്പ് സന്ദേശങ്ങൾ യുവതി അയച്ചിരുന്നതിന്റെ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയതായി സൂചനയുണ്ട്.
അതേസമയം യുവതിയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമികനിഗമനത്തിലാണ് അന്വേഷണസംഘം. എന്നാൽ, ഇതിന് ആരുടെ എങ്കിലും പ്രേരണയുണ്ടോ എന്നറിയാനാണ് പൊലീസ് സംസ്ഥാനത്തിന് പുറത്തായിരുന്ന യുവാവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. രണ്ടുവർഷം മുൻപാണ് യുവതി പീഡനത്തിനിരയായത്. സംഭവത്തിൽ കേസ് നടന്നുവരുന്നതിനിടെയാണ് യുവതി മരിച്ചത്.
മേയിൽ, കഴുത്തിൽ ബെൽറ്റ് മുറുകി മരിച്ചനിലയിലാണ് പെൺകുട്ടിയെ വീടിനുള്ളിൽ കണ്ടെത്തിയത്. കേസിൽ ശാസ്ത്രീയതെളിവുകൾ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുമെന്ന്, അതിജീവിതയുടെ വീട് സന്ദർശിച്ച വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞിരുന്നു.