നെടുങ്കണ്ടം: കെട്ടിടനിർമ്മാണത്തൊഴിലാളിയായ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തി. താന്നിമൂട് ഇല്ലിക്കാനം തുണ്ടത്തിക്കുന്നേൽ ഷിന്റോ (40) ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇല്ലിക്കാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് ഇദ്ദേഹത്തെ നാട്ടുകാർ കണ്ടെത്തിയത്. സംസ്‌കാരം ഇന്നു പച്ചടി സെന്റ് ജോസഫ്‌സ് പള്ളിയിൽ. പിതാവ്: പരേതനായ ബേബി. അമ്മ: പരേതയായ തെയ്യാമ്മ. സഹോദരങ്ങൾ: ഷാന്റി മാത്യു, ഷൈനി സണ്ണി.