ചെറുതോണി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലമുപയോഗിച്ചുള്ള വൈദ്യുതോത്പാദനം മൂലമറ്റം ഭൂഗർഭ വൈദ്യുതനിലയത്തിൽ കുറച്ചു. ജലനിരപ്പ് മുൻവർഷത്തേക്കാൾ 20.52 അടി കൂടുതലുണ്ട്. വൈദ്യുതോത്പാദനം കുറച്ചതിനാലാണ് ജലനിരപ്പ് ഉയർന്നത്.

2329.76 അടിയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 29.5 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേ ദിവസം ജലനിരപ്പ് 2309.24 അടിയായായിരുന്നു. തിങ്കളാഴ്ച 3.4310 ദശലക്ഷം ഘനമീറ്റർ വെള്ളം ഉപയോഗിച്ച് 4.99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.