- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
മണ്ണുത്തി: വടക്കഞ്ചേരി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബസിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരിച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ ആണ് മരിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. മുടിക്കോട് സർവീസ് റോഡിലാണ് സംഭവം. ബസ് തകരാറിലായതിനെത്തുടർന്ന് സർവീസ് റോഡിൽ നിർത്തിയിട്ടിരിക്കുക ആയിരുന്നു.
ബസിനു പിറകിലാണ് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ ഇടിച്ചത്. അപകടം നടന്നശേഷം ഏറെ വൈകിയാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. തുടർന്ന് പീച്ചി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പുറത്തെടുക്കുമ്പോഴേക്കും കറുപ്പയ്യ മരിച്ചിരുന്നു.
Next Story