- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നായയെ മടിയിലിരുത്തി കാറോടിച്ചു; പള്ളിവികാരിക്കെതിരേ കേസ്
ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച് പള്ളിവികാരിക്കെതിരേ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനിൽ ഫാ. ബൈജു വിൻസന്റിനെതിരേയാണ് ആലപ്പുഴ ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് കേസെടുത്തത്.
ഫാ. ബൈജു സ്റ്റിയറിങ്ങിനും തനിക്കുമിടയിൽ നായയെ ഇരുത്തി വാഹനമോടിക്കുക ആയിരുന്നു. ഇതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തിൽ ഇട്ടു. ഇതു പ്രചരിച്ചതോടെയാണ് മോട്ടോർവാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. വാഹനം അപകടകരമായോടിച്ചതിന് ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കും.
കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ആർ. രമണൻ മുൻപാകെ ഹാജരായി. ജൂൺ ആറിനു വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടിൽനിന്നു പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം.
Next Story