കാസർകോട്: അഗ്‌നിവീർ കരസേന റിക്രൂട്ട്‌മെന്റ് റാലി ജൂലായ് 18 മുതൽ 25 വരെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടക്കും. കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 3500 ഉദ്യോഗാർഥികൾ പങ്കെടുക്കും. ദിവസം 800 പേർക്ക് വീതം കായികക്ഷമാപരിശോധന നടത്തും. ഏപ്രിലിൽ നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാലി.

പത്തുവർഷത്തിനുശേഷമാണ് ജില്ലയിൽ കരസേന റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ സർക്കാർവകുപ്പുകളുടെ ഏകോപനസമിതിയോഗം കളക്ടറേറ്റിൽ ചേർന്നു. കളക്ടർ കെ. ഇമ്പശേഖർ അധ്യക്ഷനായി. ഉത്തരമേഖല ആർമി റിക്രൂട്ട്‌മെന്റ് ചുമതലവഹിക്കുന്ന കേണൽ പ്രഭാകർ പങ്കെടുത്തു. സബ്കളക്ടർ സൂഫിയാൻ അഹമ്മദിനെ നോഡൽ ഓഫീസറായി നിയോഗിച്ചു.