- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സർവകലാശാല വിസി
തിരുവനന്തപുരം കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി സർവകലാശാല വൈസ് ചാൻസിലർ. സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിങ് കോളേജിൽ ജൂലൈ അഞ്ചിനായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. വിസി ആണ് പരിപാടി നടത്തുന്നതിന് വിലക്കേർപ്പെടുത്തിയത്. പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികൾക്കുള്ള വിലക്ക് ശക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം രജിസ്റ്റ്രാർക്ക് നൽകി. ജൂലൈ 5നാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.
തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്താൻ കേരളയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥി സംഘടന തീരുമാനിച്ചത്. എന്നാൽ ഒരു കാരണവശാലും വിദ്യാർത്ഥികൾ ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.