ചേർത്തല: ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്രയ്ക്കിടെ തെലങ്കാന സ്വദേശികളുടെ വാഹനം തോട്ടിൽ വീണു. മൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംക്ഷനു തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല

ചേർത്തല-തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംഗ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മധുരയിൽ നിന്ന് കൊല്ലം - ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്നു സംഘം. ഹെൽത്ത് സെന്ററിന് സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പ് നിശ്ചലമായി. അവിടെ വെച്ച് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോൾ കാർ തോട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിർത്തി.

യാത്രക്കാർ ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തിയാണ് വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കിയത്. പിന്നീട് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടിൽ നിന്നും വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്ന് സംഘം മൂന്നാറിലേക്ക് യാത്ര തിരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും യുവാക്കളാണ്.

മധുരയിൽനിന്ന് കൊല്ലം ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഹെൽത്ത് സെന്ററിനു സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിന്നുവെന്നാണ് യുവാക്കൾ പറഞ്ഞത്. പിന്നീട് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണു പുറകുവശത്തെ ടയർ തോട്ടിലേക്ക് ഇറങ്ങിയത്. പെട്ടെന്നു തന്നെ വാഹനം നിർത്തി യാത്രക്കാർ ബഹളം വയ്ക്കുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി വാഹനം തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്.