കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന് തീപിടിച്ചു. ചിന്താവളപ്പിന് സമീപം ക്രൈംബ്രാഞ്ച് ഓഫീസിനടുത്ത് ബുധനാഴ്ച രാത്രി 8.45-നാണ് സംഭവം. നഗരത്തിൽ സ്വർണപ്പണിക്കാരായ മഹാരാഷ്ട്ര സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിനാണ് തീപിടിച്ചത്.


സ്‌കൂട്ടറിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം റോഡിൽ സൈഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, അതിനിടെ വാഹനം പൂർണമായും കത്തി നശിച്ചു. പൊലീസും അ?ഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചു.