- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്ക് യാത്രക്കാരുടെ പിന്നാലെ ഓടി പടയപ്പ
മറയൂർ: ബൈക്കിൽ യാത്ര ചെയ്തവരുടെ പിന്നാലെ ഓടി പടയപ്പ. കഴിഞ്ഞ ഒരാഴ്ചയായി പാമ്പന്മലയിൽ കണ്ട പടയപ്പ എന്ന ഒറ്റയാൻ ഇന്നലെ വൈകിട്ട് അഞ്ചിനാണ് പശുവിനു തീറ്റപ്പുല്ലുമായിപ്പോയ ബൈക്ക് യാത്രക്കാരെ ഓടിച്ചത്. ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പന്മല സ്വദേശികളായ പരമശിവൻ (48), രഞ്ജിത്ത് (35) എന്നിവരെയാണ് പടയപ്പ ഓടിച്ചത്.
മറയൂർ മൂന്നാർ റോഡിൽ നിന്നു പാമ്പന്മലയിലേക്ക് പോക്കറ്റ് റോഡിലൂടെ പോകവേയാണു 10 മീറ്റർ മാത്രം അകലെ പടയപ്പ നിൽക്കുന്നത്കണ്ടത്. ബൈക്ക് താഴെയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പടയപ്പ പിന്തുടർന്നു. ഈ സമയത്ത് മറയൂർ മൂന്നാർ മേഖലയിൽ നിന്ന് ഒട്ടേറെ സ്‌കൂൾ കുട്ടികളും ഇവിടെ എത്തിയിരുന്നു. പടയപ്പയെ ഭയന്ന് വിദ്യാർത്ഥികൾ സ്‌കൂളിൽ പോകുന്നതു വരെ നിർത്തിയതായി പ്രദേശവാസികൾ പറയുന്നു.
Next Story