- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൻഷൻകാരി അറിയാതെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ
തിരുവനന്തപുരം: പെൻഷൻകാരിയുടെ ട്രഷറി അക്കൗണ്ടിൽ നിന്ന് അഴരറിയാതെ ചെക്ക് ഉപയോഗിച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പെൻഷൻകാരിയായ വീട്ടമ്മയുടെ പരാതിയിൽ സംഭവത്തിൽ ട്രഷറി ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു. ജില്ലാ ട്രഷറി ഓഫീസറുടെ നേതൃത്വത്തിലാണ് ബുധനാഴ്ച അന്വേഷണം ആരംഭിച്ചത്.
ശ്രീകാര്യം ചെറുവയ്ക്കൽ ശങ്കർ വില്ലാസിൽ എം.മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്നാണ് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിൻവലിച്ചെന്ന് കാട്ടി ട്രഷറി ഓഫീസർക്ക് പരാതി നൽകിയത്. മകൾക്ക് ഒപ്പം ഓസ്ട്രേലിയയിൽ പോയിരുന്നതിനാൽ 2023 മുതൽ ട്രഷറിയിൽ നിന്നും പണം എടുത്തിരുന്നില്ല. മോഹനകുമാരി ട്രഷറിയിൽ പോയിരുന്നില്ല. മടങ്ങി നാട്ടിലെത്തിയപ്പോൾ ജില്ലാ ട്രഷറിയിൽ എത്തിയ മോഹനകുമാരി ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുമ്പോഴാണ് ഈ മാസം മൂന്നാം തീയതി രണ്ടുലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും പിൻവലിച്ചിരിക്കുന്നതായി കണ്ടത്.
ഇതോടെ ഇവർ ജില്ലാ ട്രഷറി ഓഫീസർക്ക് പരാതി നൽകുക ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കഴക്കൂട്ടം സബ് ട്രഷറിയിൽ എത്തി ഉദ്യോഗസ്ഥരെ വിശദമായി ചോദ്യംചെയ്തു. ഉടമയുടെ അനുമതിയില്ലാതെയാണ് ചെക്ക് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും എന്നാൽ, ആർക്കാണ് ചെക്ക് നല്കിയെന്നതിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നുമാണറിയുന്നത്.
ചൊവ്വാഴ്ച രാവിലെ മോഹനകുമാരിയുടെ അക്കൗണ്ടുള്ള കഴക്കൂട്ടം സബ് ട്രഷറിയിൽ എത്തി പരിശോധിക്കുമ്പോൾ ആയിരുന്നു ചെക്ക് വഴിയാണ് പണം പിൻവലിച്ചതെന്നും, കഴിഞ്ഞ മാസം മോഹനകുമാരിക്ക് പുതിയ ചെക്ക് ബുക്ക് നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞത്. ചെക്ക് ബുക്കിന് അപേക്ഷ നൽകിയിരുന്നില്ലെന്നും ചെക്കിലെ ഒപ്പ് വ്യാജമാണെന്നും ഇതിൽ ജീവനക്കാർക്ക് പങ്കുണ്ടെന്നും മോഹനകുമാരി ആരോപിച്ചിരുന്നു. ട്രഷറി ഓഫീസർക്ക് നൽകിയ പരാതി കഴക്കൂട്ടം പൊലീസിന് കൈമാറി. തുടർന്നാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.