- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്ക് സ്‌കോർപിയോ വാഹനവുമായി കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം
കൊച്ചി: വൈറ്റില പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകളം സ്വദേശി ഡെന്നി റാഫേൽ മകൻ ഡെന്നിസൺ ഡെന്നി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്‌കോർപിയോ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മദ്യലഹരിയിൽ വാഹനം ഓടിച്ച സ്‌കോർപിയോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശിയായ സുജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, കൊല്ലം ശാസ്താംകോട്ട ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കുട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ആഞ്ഞിലിമുട് തട്ടുവിളകിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
Next Story