കണ്ണും:വടക്കൻ കേരളത്തിലെ ജനകീയ ദൈവമെന്നു വിശേഷിപ്പിക്കുന്ന ശ്രിമുത്തപ്പന്റെ ആരൂഢസ്ഥാനമായ പയ്യാവൂർ കുന്നത്തൂർപാടി ദൈവസ്ഥാനത്തെ അടിയാൻ സ്ഥാനികനായ പുല്ലായ്‌ക്കൊടി കാരണവർ കരിഞ്ചൻചന്തൻ ( ഹരീന്ദ്രൻ -86) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു പയ്യാവൂർ കുന്നത്തൂർ അംഗൻവാടിക്കു സമീപമുള്ള പുല്ലായ്‌ക്കൊടി വീട്ടുവളപ്പിൽ നടത്തി.

1994 ലാണ് കരിഞ്ചൻ കുന്നത്തൂർപാടി ദൈവസ്ഥാന അനുഷ്ഠാന പരമാധികാരസ്ഥാനമായ "ചന്തനായി' ആചാരമേറ്റത്. മുത്തപ്പന്റെ സന്തത സഹചാരിയായ ആദി ചന്തന്റെ ഓർമ്മയ്ക്കായാണ് കുന്നത്തൂർപാടി ദൈവസ്ഥാനത്തെ അനുഷ്ഠാന പരമാധികാരിയായ പുല്ലായ്‌ക്കൊടി കാരണവസ്ഥാനികനെ ചന്തൻ എന്ന ആചാരപ്പേരിട്ടു വിശേഷിപ്പിക്കുന്നത്.

കുന്നത്തൂർപാടിയിലെ അടിയാന്മാരുടെ ഭരണാധികാരികൂടിയാണ് പുല്ലായ്‌ക്കൊടി കാരണവരായ ചന്തൻ. എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള പരമാധികാരി.
30 വർഷക്കാലം കാരണവ സ്ഥാനികാധിരിയായി. പരേതനായ പുല്ലായ്‌ക്കൊടി മന്ദന്റെയും കുംഭയുടെയും മകനാണ്.

ഭാര്യ: പുഷ്പവല്ലി
മക്കളില്ല
സഹോദരങ്ങൾ:
പുല്ലായ്‌ക്കൊടി നാരായണി,
കല്യാണി, ജാനകി, മാധവി