- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരീക്ഷകൾ കഴിയാതെ തൊട്ടടുത്ത സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്നതിൽ വിവാദം
കണ്ണൂർ: രണ്ടാം സെമസ്റ്റർ പരീക്ഷകൾ കഴിയുന്നതിനു മുൻപേ മൂന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്ന സർവകലാശാല നിലപാട് വിവേക ശൂന്യവുമാണെന്ന് കെപിസിടിഎ. പരീക്ഷകൾ കഴിയാതെ തൊട്ടടുത്ത സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്ന ലോകത്തിലെ ആദ്യ സർവകലാശാലയാണ് കണ്ണൂർ സർവ്വകലാശാല എന്ന് കെ പി സി ടി എ കണ്ണൂർ മേഖലാ കമ്മിറ്റി ആരോപിച്ചു. വിചിത്രമായ സർക്കുലർ പിൻവലിക്കണമെന്നും അക്കാദമിക നിലവാരം ഉയർത്തുവാൻ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കെപിസിടിഎ സർവകലാശാലയോട് ആവശ്യപ്പെട്ടു.
നാലുവർഷ ഡിഗ്രി പ്രോഗ്രാമിന്റെ പൂർണ്ണമായ സിലബസ് കോഴ്സ് ആരംഭിക്കുന്നതിന് മുൻപ് തയ്യാറാക്കാൻ സാധ്യമാവാത്തതും, ഇപ്പോഴത്തെ വിചിത്ര സർക്കുലറിനും പിന്നിൽ സർവകലാശാല നേരിടുന്ന പ്രതിസന്ധിയാണെന്ന് യോഗം വ്യക്തമാക്കി.അല്പം കൂടി ജാഗ്രത സർവകലാശാല അധികാര കേന്ദ്രം കാണിക്കണമെന്നും മേഖലാ നേതൃത്വം ആവശ്യപ്പെട്ടു.
Next Story