- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്കൂൾ ബസിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം
ആലപ്പുഴ: ചെങ്ങന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസാണ് കത്തിയത്. ആലാ - കോടുകുളഞ്ഞി റോഡിൽ രാവിലെ 8.45നാണ് സംഭവം. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികളെ വേഗം പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Next Story