- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലസ് വൺ സീറ്റ് ക്ഷാമം; കെ എസ് യു ശനിയാഴ്ച സൂചനാ ഉപവാസ സമരം
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ കെ.എസ്.യു. പ്രത്യക്ഷ സമരത്തിലേക്ക്. സംസ്ഥാന വ്യാപകമായ പ്രതിഷേധം ഉടനുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിന് മുന്നിൽ സൂചനാ ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തെക്കൻ കേരളത്തിലെ ഒഴിവുള്ള ബാച്ചുകൾ മലബാറിലേക്ക് മാറ്റുന്നതിനേയും കെ.എസ്.യു. എതിർത്തു. 'സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസനയമാണ് സീറ്റ് പ്രതിസന്ധിക്ക് കാരണം. തെക്കൻ മേഖലയിൽ ഒഴിവുള്ള ബാച്ചുകൾ മലബാറിലേക്ക് മാറ്റിയാൽ മാത്രം പ്രശ്നത്തിന് പരിഹാരമാകില്ല. മലബാറിന് മാത്രമായി അധിക സീറ്റ് അനുവദിക്കണം.'
വിദ്യാർത്ഥികളുടെ മേൽ അമിത പഠനഭാരം അടിച്ചേൽപ്പിക്കരുതെന്നും ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കെ.എസ്.യു. ആവശ്യപ്പെട്ടു
Next Story