- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; 46-കാരൻ അറസ്റ്റിൽ
കോയമ്പത്തൂർ: കോയമ്പത്തൂരിൽ മലയാളി കോളേജ് വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 46-കാരൻ അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയംപിരിവിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി.ആനന്ദനെയാണ് ശെൽവപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
നഗരത്തിലെ സ്വകാര്യകോളേജിൽ വിദ്യാർത്ഥിനിയായ 21-കാരിയാണ് അതിക്രമത്തിനിരയായത്. പ്രതിയുടെ വീടിന് സമീപമാണ് അഞ്ച് കോളേജ് വിദ്യാർത്ഥിനികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ ആനന്ദൻ നിരന്തരം പെൺകുട്ടിയെ ശല്യംചെയ്തിരുന്നതായാണ് വിവരം.
ചൊവ്വാഴ്ച രാത്രി വിദ്യാർത്ഥിനികൾ വീടിന്റെ പ്രധാനവാതിൽ അടയ്ക്കാൻ മറന്നുപോയി. ബുധനാഴ്ച പുലർച്ചെ ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
പെൺകുട്ടി ബഹളംവെച്ചതോടെ പ്രതി വീട്ടിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ശെൽവപുരം പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് ആനന്ദന്റെ കുടുംബം. ഇവർക്കൊപ്പമാണ് പ്രതി തെലുങ്കുപാളയത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. പരാതി ലഭിച്ചതിനെത്തുടർന്ന് സെൽവപുരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.