- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം: പൊലീസുകാർ ഏറ്റുമുട്ടി
കോട്ടയം: ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ പരിസരത്ത് ബൈക്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ ഇരുവരെയും പിടിച്ചുമാറ്റി. തലയ്ക്ക് പൊട്ടലേറ്റ സിപിഒയെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിലായിരുന്നു തർക്കം. സിവിൽ പൊലീസ് ഉദ്യോ?ഗസ്ഥനായ സുധീഷിന്റെ അടിയേറ്റ് മറ്റൊരു ഉദ്യോഗസ്ഥന്റെ തല പൊട്ടി. അദ്ദേഹത്തെ ജനലിൽ പിടിച്ച് ഇടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ ഉദ്യോഗസ്ഥൻ ആദ്യം എസ്‌ഐയുടെ മുറിയിലേക്കും പിന്നീട് പുറത്തേക്കും ഇറങ്ങിയോടുകയായിരുന്നു.
'ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം കാണുന്നത്. ഒരു പൊലീസുകാരൻ തലയും പൊത്തിപ്പിടിച്ച് ഇറങ്ങിയോടുന്നതാണ് കണ്ടത്. അദ്ദേഹത്തെ ജിപ്പിൽ കയറ്റി കൊണ്ടുപോയി', സംഭവത്തിന് ദൃക്‌സാക്ഷിയായ വ്യക്തി പറഞ്ഞു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് വാഹനത്തിൽ തന്നെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കോട്ടയം എസ്‌പിയോ ഡിവൈ.എസ്‌പിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
സംഭവത്തിൽ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്‌പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് എസ്‌പി അറിയിച്ചു.