- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെ ഇടച്ചേരിയിൽ സംശയാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ ഏൽപിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ച സംഭവം വിവാദമാകുന്നു. ചിറക്കൽ അരയമ്പേത്ത് കടിയത്ത് ഹൗസിൽ സുരജാണ് (47 വെള്ളിയാഴ്ച രാത്രിയിൽ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ കുഴഞ്ഞു വീണത്. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ഓട്ടോ ഡ്രൈവറായ സൂരജിനെ പള്ളിക്കുന്ന് ഇടച്ചേരിയിൽ നിന്ന് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടച്ചേരിയിലേക്ക് യാത്രക്കാരനുമായി വന്ന് തിരിച്ചു പോവുകയായിരുന്ന സൂരജിനെ സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞു വെച്ചു പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തി രാത്രി പത്തരയോടെ ഡ്രൈവറെയും ഓട്ടോറിക്ഷയെയും സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
തുടർന്ന് അര മണിക്കൂറിനകമാണ് സൂരജ് സ്റ്റേഷനിൽ കുഴഞ്ഞു വീണത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മരണമടയുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ചയുണ്ടായിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സൂരജിന്റെ മരണത്തിന് പിന്നിൽ പൊലിസ് അനാസ്ഥയാണെന്ന് സൂരജിന്റെ ബന്ധുക്കൾ ആരോപിച്ചു.
ഇത്തരം കേസുകളിൽ വൈദ്യ പരിശോധനയ്ക്കു ശേഷം മാത്രമേ സ്റ്റേഷനിൽ എത്തി ക്കാവു വെന്ന നടപടിക്രമം പാലിക്കാതെയാണ് പൊലിസ് സൂരജിനെ സ്റ്റേഷനിൽ എത്തിച്ചത്. അര മണിക്കൂറോളം പൊലീസ് അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു. ഇതു പൊലീസിന്റെ ഭാഗത്തു നിന്നു വന്ന വീഴ്‌ച്ചയാണെന്നാണ് ആരോപണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടു തവണ ആൻജിയോ പ്‌ളാസ്റ്റി ശസ്ത്രക്രിയക്ക് സൂരജിനെ വിധേയനാക്കിയിട്ടുണ്ട്. ഇതിന് ശേഷം തുടർ ചികിത്സ നടത്തിവരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് സൂരജ് വീട്ടിൽ തിരിച്ചെത്തിയത് അരയമ്പേത്ത് കടിയത്ത് ഹൗസിലെ ബാലകൃഷ്ണൻ- കാഞ്ചന ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: സുരഭ, സുനോജ' പൊലിസിന് വീഴ്‌ച്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് തല നിർദ്ദേശം.