- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീവണ്ടിയിൽനിന്ന് വീണത് കുറ്റിക്കാട്ടിൽ; മൊബൈൽ നമ്പർ പിന്തുടർന്ന്കണ്ടെത്തി
ഏറ്റുമാനൂർ: തീവണ്ടിയിൽനിന്ന് വീണ് പരിക്കേറ്റ് യുവാവിനെ ഏഴര മണിക്കൂറിന് ശേഷം ബെംഗളൂരുവിന് സമീപംകുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി. പേരൂർ സ്വദേശി കുര്യാറ്റപ്പുഴ സുധീഷി (29)നാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ സുധീഷ് ഒരു രാത്രി മുഴുവൻ കുറ്റിക്കാട്ടിൽ കിടന്നു. മൊബൈൽ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുധീഷിനെ കാട്ടിൽ നിന്നും കണ്ടെടുത്തത്.
ബെംഗളുരുവിൽനിന്ന് ട്രെയിനിൽ മടങ്ങുന്നതിനിടെ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ 7.30-ന് കണ്ടെത്തി. തലയ്ക്കും കാലിനും പരിക്കേറ്റ സുധീഷ് തമിഴ്‌നാട് കൃഷ്ണഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. റെയിൽവേപൊലീസിന്റെ സഹായത്തോടെ, മൊബൈൽ നമ്പർ പിന്തുടർന്നാണ് ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യാസഹോദരനെ ബെംഗളൂരുവിൽ എത്തിച്ചശേഷം നാട്ടിലേക്ക് വരുംവഴിയാണ് സംഭവം.
സുധീഷിന്റെയൊപ്പം ഭാര്യാപിതാവുമുണ്ടായിരുന്നു. രാത്രി 9.30-നാണ് ഇരുവരും യാത്രതുടങ്ങിയത്. തിരക്കായതിനാൽ സുധീഷും ഭാര്യാപിതാവും രണ്ട് കംപാർട്ടുമെന്റുകളിലായിരുന്നു. അർധരാത്രിയോടെ സേലത്തെത്തിയപ്പോഴാണ് സുധീഷ് ട്രെയിനിലില്ലെന്ന് മനസ്സിലാകുന്നത്. അന്വേഷിച്ചപ്പോൾ, ഒരാൾ ട്രെയിനിൽനിന്നും വീണതായി യാത്രക്കാർ പറഞ്ഞു. ഇടയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായതിനെത്തുടർന്ന്, സുധീഷിന്റെ സഹോദരനും മാധ്യമപ്രവർത്തകനുമായ ധനേഷിനെ വിവരം അറിയിച്ചു. അദ്ദേഹം കോട്ടയം റെയിൽവേ ഇന്റലിജൻസ് എസ്‌ഐ. കെ. ഉദയനെ ബന്ധപ്പെട്ടു.
കോട്ടയം റെയിൽവേ എസ്.എച്ച്.ഒ. റെജി പി.ജോസഫ്, ആർ.പി.എഫ്. എസ്‌ഐ. എൻ.എസ്.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സൈബർ സെല്ലിന്റെ സഹായത്തോടെ ആള് കിടക്കുന്ന സ്ഥലം ബെംഗളൂരുവിന് അടുത്തുള്ള കുപ്പം ഭാഗമാണെന്ന് മനസ്സിലാക്കി. സേനകൾ നടത്തിയ പരിശോധനയിൽ, ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ സുധീഷിനെ കണ്ടെത്തി.