- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടർപ്പട്ടികയിൽ 21-വരെ പേരുചേർക്കാം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപ്പട്ടികയിൽ 21-വരെ പേരുചേർക്കാം. 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്കാണ് അർഹത. ഉടൻ ഉപതിരഞ്ഞെടുപ്പുനടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുനടക്കുന്ന വാർഡുകളിൽ പ്രവാസികളുടെ വോട്ടർപ്പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമപട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും.
നിയമസഭ-ലോക്സഭ വോട്ടർപ്പട്ടിക ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപ്പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് തയ്യാറാക്കുന്നത്. നിയമസഭ-ലോക്സഭ വോട്ടർപ്പട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടർപ്പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. തദ്ദേശവോട്ടർപ്പട്ടികയുടെ കരട് ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പരിശോധിക്കാം.
പേരുചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും ലെര.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണം. മൊബൈൽ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്‌ട്രേഷൻ നടത്തിയാണ് അപേക്ഷിക്കേണ്ടത്. അക്ഷയപോലുള്ള അംഗീകൃത ജനസേവനകേന്ദ്രങ്ങൾവഴിയും അപേക്ഷിക്കാം.