- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്കൂളിലെ തെങ്ങിൽ കയറി അദ്ധ്യാപകൻ
വടകര: സ്‌കൂൾമൈതാനത്തെ തെങ്ങിൽനിന്ന തേങ്ങ കുട്ടികളുടെ തലയിൽ വീഴുമെന്നായപ്പോൾ തെങ്ങിൽ കയറി അദ്ധ്യാപകൻ. സാമൂഹികശാസ്ത്രം അദ്ധ്യാപകൻ വി.പി. ലിനീഷ് ആണ് കുട്ടികളുടെ സുരക്ഷയെ കരുതി തെങ്ങിൽ കയറിയത്. നിറയെ കുലച്ചുനിൽക്കുന്ന തേങ്ങയും ഉണങ്ങിയ ഓലയുമെല്ലാം പറിച്ച് താഴേക്കിട്ടു. അദ്ധ്യാപകനാകുന്നതിനുമുമ്പ് തെങ്ങുകയറ്റജോലി ചെയ്തപരിചയമായിരുന്നു തുണ.
മണിയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ശനിയാഴ്ച സാമൂഹികശാസ്ത്രം അദ്ധ്യാപകൻ തെങ്ങുകയറ്റക്കാരനായത്. സ്‌കൂൾഗ്രൗണ്ടിലെ തെങ്ങുകളിൽ തേങ്ങയും ഉണങ്ങിയ ഓലയും നിറഞ്ഞതോടെ തേങ്ങയിടാൻ ആളെനോക്കിയെങ്കിലും കിട്ടിയില്ല. രാവിലെ ഇതുകൊണ്ട് അസംബ്ലിസ്ഥലംവരെ മാറ്റി. അവസാനമാണ് ലിനീഷ് തെങ്ങിലേക്ക് കയറിയത്.
Next Story