- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയർക്കുന്നം നീറിക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി
കോട്ടയം: അയർക്കുന്നം നീറിക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ. കെ.രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂൺ 14-ന് രാത്രിഡ്യൂട്ടിക്ക് ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഇതിനുപിന്നാലെ എസ്‌ഐ.യെ കാണാതായെന്നാണ് കുടുംബത്തിന്റെ പരാതി. ജോലിസംബന്ധമായി മാനസികസമ്മർദം നേരിട്ടിരുന്നതായും കുടുംബം പറയുന്നു. എസ് ഐ. എന്നാൽ ഇന്നലെ രാത്രി വൈകിയും ഇദ്ദേഹം വീട്ടിലെത്തിയില്ല. തുടർന്ന് ന്ധുക്കൾ അയക്കുന്നം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് എന്നാണ് രേഖപ്പെടുത്തുന്നത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് നേരത്തെ മെമോ നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ഇദ്ദേഹം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.