- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിന്നാറിലെ ആദിവാസി കുടികളിൽ ഭൂമിക്കടിയിലൂടെ ഉടൻ വൈദ്യുതി എത്തും
ഇടുക്കി: ചിന്നാർ വന്യജീവിസങ്കേതത്തിലെ ആദിവാസി കുടികളിലേക്ക് ഭൂമിക്കടിയിലൂടെ ഉടൻ വൈദ്യുതിയെത്തും. ആദ്യഘട്ടത്തിൽ അഞ്ച് കുടികളിലാണ് വൈദ്യുതിയെത്തുന്നത്. ഇതിനുള്ള പണികൾ 80 ശതമാനവും പൂർത്തിയായി. ഇതിന് ശേഷം ബാക്കിയുള്ള ഏഴ് കുടികളിലേക്കും വൈദ്യുതിയെത്തും.
പുറവയൽ, ഇരുട്ടളക്കുടി, ഈച്ചാംപെട്ടിക്കുടി, പുതുക്കുടി, വെള്ളക്കല്ല് എന്നീ കുടികളിലാണ് 30 ദിവസത്തിനകം പദ്ധതി പൂർത്തീകരിക്കാൻ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇവിടത്തെ പണികൾ ഏകദേശം പൂർത്തിയായി. വീടുകളിലേക്ക് വൈദ്യുതി എത്തിക്കാൻ പോസ്റ്റുമിട്ടു. ട്രാൻസ്‌ഫോർമറും സ്ഥാപിച്ചു.
ബാക്കിയുള്ള മറയൂർ പഞ്ചാത്തിലെ ആലാംപെട്ടി, തായണ്ണൻകുടി, മുളകാംപെട്ടി, കാന്തല്ലൂർ പഞ്ചായത്തിലെ ചമ്പക്കാട്, മാങ്ങാപ്പാറ, പാളപ്പെട്ടി എന്നീ കുടികളിൽ പണികൾ നടന്നുവരുകയാണ്. എ. രാജ എംഎൽഎ.യുടെ നേതൃത്വത്തിൽ പദ്ധതി അവലോകനം ചെയ്തു.
Next Story