പാലക്കാട്: കൊല്ലങ്കോട്ടെ ജനവാസമേഖലയിൽ വീണ്ടും പുലി. നാട്ടുകാരുടെ പരാതിയെ തുടർന്ന് നെന്മാറ എംഎൽഎ കെ.ബാബുവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

രാവിലെ അഞ്ചരയോടെ പത്രവിതരണത്തിനെത്തിയ യുവാവാണ് കേശവൻകോടിന് സമീപം പുലി ഓടിമാറുന്നതായി കണ്ടത്. പുലിയെ പിടികൂടാൻ പ്രദേശത്ത് ഉടൻ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ഇരുപത് ദിവസം മുമ്പാണ് പ്രദേശത്ത് മറ്റൊരു പുലി കമ്പിവേലിയിൽ കുടുങ്ങിയത്. വനംവകുപ്പെത്തി മയക്കുവെടി വച്ച് പിടികൂടിയെങ്കിലും പുലി പിന്നീട് ചത്തിരുന്നു.