- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ
തിരുവല്ല: സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. സിനഡ് യോഗത്തിലാണു അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവൽ മാർ തിയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. ജൂൺ 22-ന് സ്ഥാനാരോഹണം നടക്കും.
സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തയാണ് സാമുവൽ മാർ തിയൊഫിലോസ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ മോർ തിയോഫിലോസ്. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാർ ബർണബാസ് എപ്പിസ്‌ക്കോപ്പ തെരഞ്ഞെടുക്കപ്പെട്ടു. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ മുൻ അദ്ധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ (റവ.ഡോ.കെ.പി യോഹന്നാൻ) വിയോഗത്തെ തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്.
അമേരിക്കയിലെ ഡാളസ് സിറ്റിയിൽ പ്രഭാത സവാരിക്കിടെ അദ്ദേഹത്തിന് വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മെത്രാപ്പൊലീത്ത മരണത്തിന് കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്.