- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചേലക്കരയിലേത് കുടുംബ കലഹ തല്ല്
തൃശ്ശൂർ: ചേലക്കരയിൽ ഭാര്യവീട്ടുകാരുമായുണ്ടായ തർക്കത്തിൽ യുവാവിന് ക്രൂരമർദനം. ചേലക്കോട് കുണ്ടപാടം സുലൈമാനാണ് മർദനമേറ്റത്. മകൾക്കുള്ള പെരുന്നാൾ സമ്മാനങ്ങളുമായി എത്തിയതായിരുന്നു സുലൈമാൻ.
സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യത്തെ ദൃശ്യങ്ങളിൽ സുലൈമാൻ മൊയ്തുവിനെ വടി ഉപയോഗിച്ച് അടിക്കുന്നത് വ്യക്തമാണ്. രണ്ടാമത്തെ ദൃശ്യങ്ങളിൽ മൊയ്തുവും ഭാര്യയും ചേർന്ന് സുലൈമാനെ ക്രൂരമായി മർദിക്കുന്നതും കാണാം. അടിയേറ്റ് ഇയാൾ കരയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. അതിക്രൂരമായിരുന്നു മർദ്ദനം.
നാല് മാസമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു സുലൈമാൻ. മക്കൾക്കുള്ള പെരുന്നാൾ വസ്ത്രങ്ങളുമായി എത്തിയതായിരുന്നു സുലൈമാൻ. സുലൈമാന്റെ പരാതിയിൽ ഭാര്യാപിതാവ് മൊയ്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ റസിയ, ഭാര്യാമാതാവ് സഫീയ എന്നിവർക്കെതിരേയും പരാതിയുണ്ട്. ഭാര്യാമാതാവിനെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുലൈമാനെതിരായ പരാതിയിലും പൊലീസ് കേസെടുത്തു.