വയനാട്: വയനാട് ജില്ലയിലെ മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ബത്തേരി - പൊൻകുഴി റോഡിൽ സർവീസ് നടത്തുന്ന എമിറേറ്റ്‌സ് ബസാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. കല്ലൂർ പുത്തഞ്ചിറകുന്നിൽ കെ എം മർവ്വന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.