കണ്ണൂർ: ന്യൂ മാഹിയിൽ പുഴയിൽ കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് കളക്കുറുച്ചി സ്വദേശികളുടെ മകൾ പവിത്രയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ പുഴയിൽ കാണാതായത്. തിങ്കളാഴ്ച രാവിലെ ന്യൂ മാഹി മുകുന്ദൻ പാർക്കിന് സമീപം ബോട്ട് ജെട്ടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തലശ്ശേരി-മാഹി അഗ്നിരക്ഷാ സേനയും നാട്ടുകാരും ഞായറാഴ്ച മണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുക ആയിരുന്നു. ന്യൂമാഹി എം എം സ്‌കൂളിൽ എട്ടാം തരം വിദ്യാർത്ഥി ആയിരുന്നു പവിത്ര. അച്ഛൻ പാണ്ഡ്യൻ. അമ്മ മുനിയമ്മ. സഹോദരങ്ങൾ: ശരവണൻ, കോകില. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.