- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ തിരയിൽപ്പെട്ടു കാണാതായി
കൊച്ചി: ചെറായി ബീച്ചിൽ രണ്ടുപേരെ തിരയിൽപ്പെട്ടു കാണാതായി. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 11 അംഗ സംഘത്തിലെ രണ്ട് പേരെയാണ് തിരയിൽ പെട്ട് കാണാതായത്. വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായിട്ടുള്ളത്.
നാല് പേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. വെളിച്ചം ഇല്ലാത്തതിനാൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി കോസ്റ്റൽ പെലീസ് അറിയിച്ചു. കാണാതായ രണ്ട് പേരും യു.പി- ബംഗാൾ സ്വദേശികളാണെന്ന് അറിയുന്നു.
Next Story