കോതമംഗലം: മംഗലാപുരത്ത് നിന്നും കോതമംഗലത്തെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണ് മരിച്ചു. ഊന്നുകൽ നമ്പൂരിക്കൂപ്പ് കാവാട്ട് വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ ബിനു (കാവാടൻ) - 53) ആണ് മരിച്ചത്.

മംഗലാപുരത്തെ ജോലിസ്ഥലത്ത് നിന്ന് ഊന്നുകല്ലിലെ വീട്ടിലേക്ക് സ്വകാര്യ ബസ് യാത്രക്കിടയിൽ തൃശൂർ-പുതുക്കാട് വച്ച് തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഉടൻ പുതുക്കാട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ചൊവ്വാഴ്ച 10-ന് നമ്പൂരിക്കൂപ്പ് സെയ്ന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ ( കുട്ടമംഗലം).