തൃശ്ശൂർ: പടിയൂരിൽ ബിജെപിയുടെ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂർ പഞ്ചായത്തിലെ 11-ാം വാർഡ് അംഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിലെ വനിതാ ഡോക്ടറെ അക്രിമിച്ച കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് റൂറൽ എസ്‌പിയുടെ ഉത്തരവിൽ പറയുന്നത്. ആറുമാസത്തേക്കാണ് നാടുകടത്തൽ.