- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി സഹകരിച്ച് മോഹൻലാൽ
തൊടുപുഴ: വിവിധ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ( സി എസ് ആർ ) ഫണ്ട് പ്രോയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി തുടർന്നും സഹകരിക്കുമെന്ന് മലയാളത്തിന്റെ അഭിമാനം മോഹൻലാൽ. വയോജനങ്ങൾക്കുള്ള ഡയപ്പറുകൾ, അഞ്ചുരുളിയിൽ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോൽ കൈമാറൽ എന്നിവ തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു നടൻ. മോഹൻലാൽ ചെയർമാനായ വിശ്വശാന്തി ഫൗണ്ടേഷൻ, ഇ വൈ ജി ഡി എസ് എന്നിവർ സംയുക്തമായിട്ടാണ് 'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി സഹകരിക്കുന്നത്.
വിവിധ എൻ ജി ഓ സ്ഥാപനങ്ങൾ, കോർപറേറ്റ് മേഖല എന്നിവിടങ്ങളിൽനിന്നുള്ള സഹായം 'ഇടുക്കി ഒരു മിടുക്കി' പദ്ധതിക്ക് തുടർന്നും ആവശ്യമുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ സി എസ് ആർ കോൺക്ലേവിനെ തുടർന്നാണ് 'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ സഹകരിച്ചുതുടങ്ങുന്നത്. സ്‌കിൽ ഡവലപ്പ്‌മെന്റ്, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ , പാലിയേറ്റിവ് പ്രവർത്തനങ്ങൾ ,ഗ്രാമീണ പഠന കേന്ദ്രങ്ങൾ ,മാനസിക ആരോഗ്യ പരിപാടികൾ, കരിയർ ഗൈഡൻസ്, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇടുക്കി ഒരു മിടുക്കി' പദ്ധതി പ്രകാരം പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
പരിപാടിയിൽ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ , ഇ വൈ ജി ഡി എസ് ഹെഡ് വിനോദ് , വിശ്വശാന്തി മാനേജിങ് ഡയറക്ടർ മേജർ രവി , വിശ്വശാന്തി ഡാറ്റാറക്ടർ സജീവ് സോമൻ തുടങ്ങിയവർ പങ്കെടുത്തു.