- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാധാകൃഷ്ണന്റെ ഉത്തരവ് സർക്കാരിനെ വെള്ളപൂശാനുള്ള തന്ത്രമെന്ന്
തിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പ് കെ.രാധാകൃഷ്ണൻ നടത്തിയ പുതിയ ഉത്തരവ് സർക്കാരിനെ വെള്ളപൂശാനുള്ള പുതിയ തന്ത്രമാണെന്ന് ആർപിഐ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ആർ.സി രാജീവ്ദാസ്. 'കോളനി' എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് ഇത്തരത്തിലൊരു പേരുമാറ്റ ഉത്തരവിറക്കിയതെന്നാണ് കെ. രാധാകൃഷ്ണൻ പറഞ്ഞത്. എന്നാൽ,അധസ്ഥിത വർഗ്ഗത്തിൽ പെട്ടവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് പകരം കോളനികൾ എന്ന വാക്ക് ഉപയോഗിക്കരുത് എന്ന ഉത്തരവ് ഇറക്കിയത് ഇടത് സർക്കാരിന്റെ നിലനിൽപ്പിന് വേണ്ടി മാത്രമാണെന്നും ആർ.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.
ഇത്തരത്തിലൊരു പേരുമാറ്റത്തിനു പകരം കോളനികളെ നവീകരിച്ച് അവരുടെ ജീവിതനിലവാരം ഉയർത്തുക എന്നുള്ളതാണ് ചെയ്യേണ്ടത്. അഞ്ചു സെന്റ് സ്ഥലവും അതിലൊരു വീടും അടിസ്ഥാനസൗകര്യങ്ങളും കൊണ്ടു വന്ന് കോളനികളിലെ കുടുംബങ്ങളെ നവീകരിച്ച് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അടിസ്ഥാനസൗകര്യങ്ങളായ ഭൂമിയും പാർപ്പിടവും കുടിവെള്ളവും പോലും നിഷേധിക്കപ്പെട്ട ഈ ജനതയ്ക്ക് കോളനികൾ ടൗൺഷിപ്പ് സംവിധാനത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. സ്‌കൂളുകൾ, ആശുപത്രി, അടിസ്ഥാന സൗകര്യങ്ങൾ, ക്വിക്ക് ഷോപ്പുകൾ തുടങ്ങിയ സഹായസൗകര്യങ്ങളുടെ സമഗ്രമായ ടൗൺഷിപ്പ് ജീവിതരീതിയിലേക്ക് ഇവരെ എത്തിക്കണം. ഇതിലൂടെ നല്ല ജീവിത നിലവാരത്തിന് ആവശ്യമായതെല്ലാം അവർക്ക് ലഭിക്കും. സുരക്ഷിതമായ ജീവിതം, മെച്ചപ്പെട്ട ജീവിതരീതി ഇതെല്ലാം ടൗൺഷിപ്പിലൂടെ ഇവർക്ക് ലഭ്യമാകും. ഇത്തരത്തിലൊരു നടപടിയാണ് മന്ത്രി ചെയ്തിരുന്നതെങ്കിൽ അതിനെ വിപ്ലവാത്മകമായ രാജിവെക്കൽ എന്ന് വിശേഷിപ്പിക്കാമായിരുന്നുവെന്നും ആർ.സി രാജീവ്ദാസ് പറഞ്ഞു.
എന്നാൽ, അതിന് പകരം സംഭവിച്ചത് കോളനികൾ എന്ന രീതിയിൽ അപമാനിക്കരുത് എന്ന മന്ത്രിയുടെ ഉത്തരവാണെന്നും ആർ.സി രാജീവ്ദാസ് വിമർശിച്ചു. പിന്നോക്കവിഭാഗത്തെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും തൊഴിൽപരമായും കൈപിടിച്ചുയർത്താതെയാണ് മന്ത്രി വ്യാജ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നീക്കം മാത്രമാണ്. പിഎം യോജന വഴി പിന്നോക്ക വിഭാഗത്തിന് വീടുകൾ നിർമ്മിച്ച് നൽകാമായിരുന്നിട്ടും ഒരു തരത്തിലുള്ള വികസനവും അവരിൽ എത്തിക്കാതെ പേരുമാറ്റത്തിലൂടെ മന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്നും ആർ.സി രാജീവ്ദാസ് ചോദിച്ചു. അതേ സമയം, കേരളത്തിലെ പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പി എം യോജനയിലൂടെ ഭവനങ്ങൾ നൽകുന്നതിനായി ആർപിഐ സംസ്ഥാന ഘടകം പ്രവർത്തിക്കുമെന്നും ആർ.സി രാജീവ് ദാസ് പറഞ്ഞു.