തിരുവനന്തപുരം: കേരള ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊല്ലം റീജിയണൽ ഓഫീസിൽ ഒരു റീജിയണൽ ഓഫീസറുടെ റഗുലർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിലെ 99 സ്ഥിര ജീവനക്കാർക്ക് മൂന്നാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡിലെ ജീവനക്കാർക്ക് 11 -ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.