- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുത്തങ്ങയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികർക്ക് കഷ്ടിച്ച് രക്ഷപ്പെട്ടു;
കൽപറ്റ: മുത്തങ്ങയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികർക്ക് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുന്ന ദൃശ്യം പുറത്ത്. ബൈക്കിൽ നിന്നിറങ്ങി ഓടുന്നതിനിടെ ഒരാൾ റോഡിൽ വീഴുന്നുമുണ്ട്. റോഡിന്റെ ഇരുഭാഗത്തുനിന്നും ആനകൾ ഇവരുടെ അടുത്തേക്ക് ഓടി വരുന്നതും വ്യക്തമാണ്. തലനാരിഴയ്ക്കാണു രണ്ടുപേരും ആനയുടെ നേരിട്ടുള്ള ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ പൊൻകുഴിക്കും സംസ്ഥാന അതിർത്തിയായ മൂല ഹള്ളയ്ക്കും സമീപമായിരുന്നു സംഭവം. ബൈക്കിനു പിന്നിലെ കാറിലുണ്ടായിരുന്ന സുൽത്താൻ ബത്തേരി മാടക്കര സ്വദേശികളാണു മൊബൈലിൽ ദൃശ്യം പകർത്തിയത്. ആനകൾ കാട്ടിലേക്കു പിൻവാങ്ങിയതോടെ യാത്ര തുടർന്നു. തമിഴ്‌നാട് സ്വദേശികളാണ് ആനയുടെ മുന്നിൽപ്പെട്ടതെന്നാണു സൂചന.
Next Story