- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി
കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന് ആരോപണം. കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ആൻജിയോപ്ലാസ്റ്റി അടക്കം മുടങ്ങിയതെന്നാണ് ആക്ഷേപം.
ചില യന്ത്രങ്ങൾ കേടായതോടെയാണ് കാത്ത് ലാബിന്റെ പ്രവർത്തനം നിലച്ചത്. ആൻജിയോപ്ലാസ്റ്റിക്ക് വേണ്ടി ആശുപത്രിയിലെത്തിയ 26 രോഗികളെയാണ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. ഇതിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്ന ചിലർ അവസാന നിമിഷം സമീപത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചു. ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ആറുമാസമായി ബൈപ്പാസ് സർജറിയും നടക്കുന്നില്ല. 300 രോഗികളാണ് നിലവിൽ ബൈപ്പാസ് സർജറിക്കായി കാത്തിരിക്കുന്നത്.
താത്ക്കാലികമായ പ്രശ്നം മാത്രമാണ് നിലവിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. അടിയന്തരമായി പ്രശ്നപരിഹാരത്തിനുള്ള ഇടപെടൽ നടത്തുന്നുണ്ട്. കാത്ത് ലാബിലേക്കുള്ള പുതിയ യന്ത്രങ്ങൾ വിദേശത്തുനിന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ കാത്ത് ലാബ് വാങ്ങാൻ സർക്കാർ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.