തൃശൂർ: അതിരപ്പിള്ളി -മലക്കപ്പാറ റോഡിൽ കെഎസ്ആർടിസി ബസും ആംബുലൻസും തടഞ്ഞിട്ട് കബാലിയുടെ പരാക്രമം ഇന്നലെ വൈകുന്നേരം 5 മണിയോടെ പത്തടിപ്പാലത്ത് വച്ചാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയിരുന്ന കെഎസ്ആർടിസിസി ബസിന് മുൻപിൽ കൊമ്പൻ വഴി തടഞ്ഞ് നിന്നത്. 20 മിനിറ്റോളം നേരം ആന വാഹനത്തിന് മുന്നിൽ തുടർന്നു.

രാത്രി 10 മണിയോടെ ചാലക്കുടിയിൽ നിന്നും ആനയെ കണ്ടു വീണു പരിക്കേറ്റ രോഗിയുമായി വന്ന ആംബുലൻസും തോട്ടാപുരക്ക് സമീപം കബാലി തടഞ്ഞിട്ടു. കുറച്ചു നാളുകൾക്ക് മുൻപ് കാടുകയറിയ കാട്ടുകൊമ്പൻ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും കാനന പാതയിലേക്കെത്തിയത്.

വാഹനങ്ങൾക്കു നേരെ പാഞ്ഞെടുക്കുന്ന സ്വഭാവമാണ് ആനയുടേത്. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാർക്ക് കൊമ്പന്റെ ആക്രമണശ്രമത്തിനിടയിൽ വീണ് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കബാലിയെ കണ്ടു ഭയന്നോടുന്നതിനിടയിൽ പാറയിൽ നിന്നും ചാടിയ അടിച്ചിൽ തൊട്ടി ഊരിലെ ആദിവാസി യുവാവിന് പരിക്കേറ്റിരുന്നു. ആനക്കയം മുതൽ ഷോളയാർ വ്യൂ പോ യിന്റ് വരെയുള്ള മേഖലയിലായിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്.