- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വറുത്ത മീൻ എടുക്കാനുള്ള ശ്രമത്തിനിടെ സ്റ്റൗവിൽ കുടുങ്ങി പൂച്ച കുഞ്ഞ്
പന്തളം: ഗ്യാസ് സ്റ്റൗവിന്റെ പിൻഭാഗത്തെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ മണിക്കൂറുകൾക്ക് ശേഷം അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. ചേരിക്കൽ ഷിനാസ് മൻസിലിൽ ഷിനാസിന്റെ വീട്ടിലെ പൂച്ചയാണ് ഗ്യാസ് സ്റ്റൗവിൽ കുടുങ്ങിയത്. സ്റ്റൗവിൽ വച്ചിരുന്ന വറുത്തമീനെടുക്കാനുള്ള ശ്രമമാണ് പൂച്ചയ്ക്ക് വിനയായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
രക്ഷപ്പെടുത്താനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടതോടെ വീട്ടുകാർ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അടൂരിൽനിന്ന് 11 കിലോമീറ്ററോളം യാത്ര ചെയ്താണ് സേന ചേരിക്കലിലെത്തിയത്.
ഏറെ സമയത്തെ ശ്രമഫലമായി സേനാംഗങ്ങൾ പൂച്ചക്കുട്ടിയെ സുരക്ഷിതമായി മോചിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫിസർ എം.വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ എ.അജിഖാൻ യൂസഫ്, ഓഫിസർമാരായ വി.പ്രദീപ്, ആർ.രഞ്ജിത്ത്, സന്തോഷ് ജോർജ്, വി.പ്രകാശ് എന്നിവരാണ് സേനയിലുണ്ടായിരുന്നത്.