- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാർക്ക് അവസരം
തിരുവനന്തപുരം: യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള 80 ഒഴിവുകളിലേക്കാണ് നിയമനം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗജന്യ നിയമനമാണ് നടത്തുന്നത്. 40 വയസ്സിൽ താഴെയാണ് പ്രായ പരിധി. ഉഛഒ ലൈസെൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്കും മുൻഗണനയുണ്ട്.
നഴ്‌സിങ് ബിരുദവും ഐ.സി.യു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിങ് എന്നീ മേഖലകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ 5000 ദിർഹമാണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായി ലഭിക്കുമെന്നും ഒഡെപെക് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ആഴ്ചയിൽ 60 മണിക്കൂറാണ് ജോലി സമയം. വർഷത്തിൽ 30 ദിവസം ശമ്പളത്തോടെയുള്ള അവധി ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്‌പോർട്, എന്നിവ 2024 ജൂൺ 30നു മുൻപ് gcc@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ നമ്പർ - 0471-2329440, /2329441/2329442 /2329445, 7736496574.ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റ്റുമാരോ ഇല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.