- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ വിമാനത്താവളത്തിൽ പൊലീസ് ഒരുകിലോ സ്വർണം പിടിച്ചു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച ഒരുകിലോഗ്രാമിലധികം സ്വർണം എയർപോർട്ട് പൊലീസ് പിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി.ജംഷീറി (35)ൽ നിന്നാണ് 1045 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 75 ലക്ഷത്തിലധികം രൂപ വിലവരും.
കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെത്തുടർന്ന് വിമാനത്താവളത്തിന് പുറത്ത് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മിശ്രിതരൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. എയർപോർട്ട് പൊലീസും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ പ്രത്യേക സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെയും പിടിച്ചെടുത്ത സ്വർണവും കസ്റ്റംസിന് കൈമാറി. സ്വർണക്കടത്ത് വ്യാപകമായതോടെ വിമാനത്താവളപരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.