- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാബ് പരിശോധനയ്ക്കുശേഷം മാത്രം ആന്റിബയോട്ടിക്കുകൾ
തൃശ്ശൂർ: ലാബ് പരിശോധനയ്ക്കുശേഷം മാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. ആന്റിബയോട്ടിക്കുകൾ ഗുരുതര രോഗബാധയുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശം. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ആശുപത്രി അധികാരികൾ എന്നിവരൊക്കെ ജാഗ്രത പുലർത്തണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ ശുപാർശ.
യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടത്. ലാബ് പരിശോധനകളുടെ ഫലം വിലയിരുത്തിയശേഷം മാത്രമേ മരുന്നുകൾ നിർദേശിക്കാവൂ. മരുന്നുകൾ നിർദേശിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡം വിവരിക്കുന്ന ടൂൾ കിറ്റും കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്.
Next Story