- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എറണാകുളത്ത് അടിയന്തിര യോഗം വിളിച്ച് സിൽവർ വിരുദ്ധ ജനകീയ സമിതി
കൊച്ചി: സിൽവർ ലൈൻ അനുമതിക്ക് സംസ്ഥാന സർക്കാർ വീണ്ടും നീക്കം തുടങ്ങിയതിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് സംസ്ഥാന കെ റെയിൽ സിൽവർ വിരുദ്ധ ജനകീയ സമിതി. ജനകീയ സമിതിയുടെ സംസ്ഥാനതല അടിയന്തിര പ്രവർത്തക യോഗം ഈ മാസം 30 ന് എറണാകുളം ശിക്ഷക് സദനിൽ നടക്കും.
ശാസ്ത്രിയ പഠനങ്ങളില്ലാതെ തട്ടിക്കുട്ടിയുണ്ടാക്കിയതാണ് സിൽവർ ലൈൻ ഡി പി ആർ. പാതയുടെ മൊത്തം നീളമായ 530 കി.മീ ന്റെ മൂന്നിൽ ഒരു ഭാഗം (198 കി.മീ) റെയിൽവെയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ നിർമ്മിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള രീതിയിലുള്ള ഒരു ഡി പി ആർ ആണ് 2020 - ൽ കേരള സർക്കാർ കേന്ദ്രത്തിന് നല്കിയിട്ടുള്ളത്.
ഈ പദ്ധതിയുടെ പുറത്തു വിട്ടിട്ടുള്ള അലൈന്മെന്റ് മാപ്പും തദനുസരണമുള്ളതാണ്. പദ്ധതിയുടെ റെയിൽവെ വക ഭൂമിയിലൂടെ കടന്നു പോകുന്ന ഭാഗത്തെ ഭൂമി വിട്ടു നല്കില്ലെന്ന് റെയിൽവെ വകുപ്പ് ഇതിനകം വ്യക്തമാക്കിയതിനാൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പക്കലുള്ള സിൽവർ ലൈനിന് പൂർണ്ണമായ ഒരു അലൈന്മെന്റ് മാപ്പു പോലും ഇല്ലായെന്ന വസ്തുത കേരളസർക്കാർ ബോധപൂർവ്വം ഒളിച്ചു വയ്ക്കുന്നു.
ഇക്കഴിഞ്ഞ പർലമെന്റ് തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ പരാജയ കാരണങ്ങളിൽ മുഖ്യമായത് സിൽവർ ലൈനിനോടുള്ള കേരള ജനതയുടെ എതിർപ്പ് ആണന്ന തിരിച്ചറിവു ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് സമരസമിതി വീണ്ടും ഓർമ്മിപ്പിക്കയും ഇതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതിയിൽ നിന്നും അടിയന്തിരമായി പിന്മാറണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ധനമന്ത്രിയുടെ പുതിയ നീക്കം കേരള ജനത ആശങ്കയോടെ നോക്കി കാണുകയാണ്. സിൽവർ ലൈനിനെതിരെയുള്ള ഭാവി സമര പരിപാടികൾക്ക് രൂപം കൊടുക്കാൻ സമിതിയുടെ സംസ്ഥാന അടിസ്ഥാന ത്തിലുള്ള സമര പ്രവർത്തകരുടെ യോഗം 30ന് രാവിലെ 10 മണി എറണകുളം സൗത്ത് സ്റ്റേഷനു സമീപ മുള്ള ശിക്ഷക് സദനിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു