പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ 59കാരന്റെ മൂക്ക് ഇടിച്ചു തകർത്ത സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കെതിരേ തത്കാലം കേസ് എടുക്കില്ല. സംഭവസമയത്ത് പ്രതിയായ രാധാകൃഷ്ണ പിള്ള മദ്യലഹരിയിൽ ആയിരുന്നു. അതിനാൽ സംഭവത്തെ കുറിച്ച് കൃത്യമായി പറയാൻ ഇയാൾക്ക് സാധിച്ചിരുന്നുമില്ല.

വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കൃത്യമായ വിവരം നൽകാൻ കേസിൽ അറസ്റ്റിലായ രാധാകൃഷ്ണപിള്ളയ്ക്ക് കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ അമ്മയ്ക്കെതിരേ കേസ് എടുത്താൽ അത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

പ്ലസ് ടു വിദ്യർഥിനി സ്‌കൂളിൽനിന്ന് ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. ഇയാൾ പെൺകുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നു.