- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛനെ ക്രൂരമായി മർദിച്ചെന്ന കേസിൽ മകൻ അറസ്റ്റിൽ
തീയാടിക്കൽ: അച്ഛനെ ക്രൂരമായി മർദിച്ച മകനെ പൊലീസ് അറസ്റ്റുചെയ്തു. തീയാടിക്കൽ പൊരുന്നല്ലൂർ ശാമുവേലിനെ (പാപ്പച്ചൻ-75) മർദിച്ച കേസിൽ മകൻ ജോൺസനെയാണ് (42) പെരുമ്പെട്ടി പൊലീസ് അറസ്റ്റ്‌ചെയ്തത്. സംഭവം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും കേസ് എടുക്കാത്ത പൊലീസിന്റെ നടപടി വിവാദമായിരുന്നു. തുടർന്ന് മനുഷ്യാവകാശകമ്മിഷൻ ഇടപെട്ട് കേസ് എടുത്തു. പൊലീസ് കേസ് എടുക്കാത്തത് സംബന്ധിച്ച് അന്വേഷിക്കാൻ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയുംചെയ്തു. ഇതോടെയാണ് പൊലീസ് ശാമുവേലിന്റെ സഹോദരന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർചെയ്തതും ജോൺസനെ അറസ്റ്റുചെയ്തതും.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശാമുവേലിന് മർദനമേറ്റത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തി. അവശനിലയിൽ കിടന്ന ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിലാണ് മർദനമുണ്ടായതെന്നും ഇതുസംബന്ധിച്ച് ആരും പരാതിയോ മൊഴിയോ നൽകിയിരുന്നില്ലെന്നും പൊലീസ് പറയുന്നു.