കോട്ടയം: കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. പാത്രിയർക്കീസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപ്പൊലീത്ത കുർബാന ചൊല്ലിയതാണ് സംഘർഷമായത്. സംഘർഷത്തിൽ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു.

മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് ഞായറാഴ്ച പള്ളിയിൽ സംഘർഷമുണ്ടായത്. ഇതിനിടെയാണ് മെത്രാപ്പൊലീത്തയെ എതിർക്കുന്ന വിഭാഗത്തിലെ റിജോയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാത്രിയർക്കീസ് ബാവ സസ്പെൻഡ് ചെയ്ത കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് ഞായറാഴ്ച പള്ളിയിൽ കുർബാന ചൊല്ലാൻ എത്തിയത്.