- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോർട്ട് കൊച്ചിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ
കൊച്ചി: ഫോർട്ട് കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫോർട്ടുകൊച്ചി കൽവത്തി സ്വദേശിയായ പതിയശ്ശേരി വീട്ടിൽ നവാബ് മകൻ ഷുഹൈബ് ആണ് പിടിയിലായത്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സുദർശൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം എൻഡിപിഎസ് കോമ്പിങ്ങ് ഡ്യൂട്ടിക്കിടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മനോജ് കെ ആറിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി പൊലീസ് ഇൻസ്‌പെക്ടർ പ്രശാന്ത് കുമാർ കെ, സബ്ബ് ഇൻസ്‌പെക്ടർ അബ്ദുൾ ഹക്കിം, സീനിയർ സിവിൽ പൊലീസ് ഓഫീസറായ അഗസ്റ്റിൻ, സിവിൽ പൊലീസ് ഓഫീസർമാരായ സജി, ആസാദ്, വിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‌ഴെറ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 10.00 മണി കഴിഞ്ഞ് പ്രതിയുടെ ഫോർട്ടുകൊച്ചി ജൂബിലി ഓടത്തയിലുള്ള H No 11/1257(1) നമ്പർ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ചിരിരുന്ന എംഡിഎംഎ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു . കൊച്ചിയിലെ യുവാക്കളെ കേന്ദ്രികരിച്ചു വില്പന നടത്തുവാൻ എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്. .