തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപു നെയ്യാറിനെ വീടിന് മുന്നിൽ വച്ചാണ് അറസ്റ്റ് ചെയ്തതത്.

അതേസമയം, മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം തള്ളി നാളെ കളക്ടറേറ്റിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്എഫ്‌ഐ. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.