- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടക്കൻ പറവൂരിൽ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം
കൊച്ചി: വടക്കൻ പറവൂരിൽ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭർത്താവ് ക്ലെയ്‌സൺ പരുക്കുകളോടെ ചികിത്സയിലാണ്.
പറവൂരിലെ ബന്ധുവീട്ടിൽ വന്നശേഷം തിരികെ പോകും വഴിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തുള്ള ക്ലെയ്‌സൺ, ആൽവിന്റെ ആദ്യ കുർബാനയിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ക്ലെയ്‌സന്റെ പരുക്ക് ഗുരുതരമല്ല. ക്ലെയ്‌സനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ചെറായി പാടത്ത് വച്ചായിരുന്നു അപകടം. മഴയിൽ സ്‌കൂട്ടർ സ്‌കിഡ് ചെയ്ത് ഓട്ടോയിൽ ഇടിച്ചുവെന്നാണ് വിവരം.
Next Story