- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട് കേണിച്ചിറയിൽ പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി
പൂതാടി: വയനാട് പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ രണ്ട് പശുക്കളെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി. മാളിയേക്കൽ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് കടുവയെത്തിയത്. വീട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ അവസാനിപ്പിച്ചതിനു പിന്നാലെയാണ് തൊഴുത്തിൽ കടുവയെത്തിയത്. പത്തു വയസ്സുള്ള 'തോൽപ്പെട്ടി 17' എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങിയിരിക്കുന്നതെന്ന് വനം തിരിച്ചറിഞ്ഞിരുന്നു.
പ്രദേശത്ത് നാല് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലർച്ചെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി ടോർച്ചടിച്ച് നോക്കിയപ്പോൾ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തെ തുടർന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാർ നടുറോഡിൽ കുത്തിയിരിപ്പ് സമരവും നടത്തി. കടുവയെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പുറപ്പെടുവിച്ചു. ആർആർടി സംഘം കേണിച്ചിറയിലെത്തി കടുവയ്ക്കായി തിരച്ചിലാരംഭിചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ അവസാനിപ്പിച്ചു.
കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് കെ.ദേവകി തിങ്കളാഴ്ച വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സിആർപിസി 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നിയന്ത്രണ പരിധിയിൽ ആളുകളുടെ സംഘം ചേരുന്നത് കർശനമായി നിരോധിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഈ പ്രദേശങ്ങളിൽ ജനങ്ങൾ രാത്രി അതീവ ജാഗ്രത പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കെണിവെച്ച് പിടിക്കുന്നത് പരാജയപ്പെട്ടാൽ മാത്രമായിരിക്കും മയക്കുവെടിയിലേക്ക് നീങ്ങുക. ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നിരുന്നു.